മഞ്ജു വാര്യര്‍ ചിത്രം ജോ ആന്റ് ദ ബോയ്‌യിലെ ഗാനം കേള്‍ക്കാം

By: web Editor | December 21, 2015

കൊച്ചി: റോജിന്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ജോ ആന്റ് ദ ബോയ്‌യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പൊന്‍വെയില്‍ വീഴവെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരനാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ ഈണം പകര്‍ന്നിരിക്കുന്നു.
ലേഡി ആനിമേറ്ററായ ജോവാന്‍ മേരി ജോണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും ക്രിസ് എന്ന ഒരു കുട്ടി അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നിട്ടുണ്ടാകുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. മഞ്ജു വാര്യര്‍, മാസ്റ്റര്‍ സനൂപ് എന്നിവരെ കൂടാതെ ലാലു അലെക്‌സും പേളി മാണിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കൂഞയും എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക