തല മാറിയ വിശ്വസുന്ദരി കിരീടം!

By: web Editor | December 21, 2015

ലാസ് വേഗാസ്: കഴിഞ്ഞ ദിവസം നടന്ന വിശ്വസുന്ദരി മല്‍സരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. കൊളംബിയന്‍ സുന്ദരി അരീഡ്‌നയുടെ വിശ്വസുന്ദരി പട്ടത്തിന്റെ ആയുസ് നിമിഷങ്ങള്‍ മാത്രമായിരുന്നു. മല്‍സരഫലം പ്രഖ്യാപിച്ച ടന്‍ സ്റ്റീവ് ഹാര്‍വെയ്ക്ക് നാക്ക് പിഴച്ചതാണ് അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കിയത്.miss-universe-2

മിസ് കൊളംബിയയാണ് വിശ്വസുന്ദരി എന്ന് സ്റ്റീവ് ഹാര്‍വെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.കേട്ടപാടെ കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് കൊളംബിയയുടെ തന്നെ പോളിന വേഗ പുതിയ സുന്ദരി അരിയാന്‍ഡ ഗുറ്റിയേഴ്‌സിനെ കിരീടം അണിയിക്കുകയും ചെയ്തു .അപ്പോഴാണ് ക്ഷമാപണത്തോടെ സ്റ്റീവ് ഹാര്‍വെ വിശ്വസുന്ദരി മിസ് ഫിലിപ്പൈന്‍സാണ് എന്ന് പ്രഖാപിക്കുന്നത്.

തനിക്ക് തെറ്റ് പറ്റിയതാണെന്നും അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്നും സ്റ്റീവ് ഹാര്‍വെ പറഞ്ഞു.
അതോടെ മിസ് കൊളംബിയ കിരീടം തിരികെ നല്‍കി. പോളിനവേഗ പുതിയ സുന്ദരി പിയ അലോണ്‍സോ വുര്‍ട്‌സ് ബാഷ്‌നെ യെ കിരീടം അണിയിച്ചു. മിസ് കൊളംബിയ ഫസ്റ്റ് റണ്ണറപ്പും യുഎസിന്റെ ഒലിവിയ ജോര്‍ദന്‍ മൂന്നാംസ്ഥാനക്കാരിയുമായി. 80 മത്സരാര്‍ഥികളില്‍ നിന്നാണ് പിയ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഉര്‍വശി റൗതെല നേരത്തെ തന്നെ പുറത്തായിരുന്നു. ആദ്യ പതിനഞ്ചില്‍ പോലും ഉര്‍വശിക്ക് ഇടംനേടാനായില്ല.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക